Advertisement

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

March 25, 2026
Google News 1 minute Read

മരണത്തിലും വെളിച്ചമായി, ആദ്യമായി ദയാവധത്തിന് വിധേയനായ ഹരീഷ് റാണ. ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. ഇന്നായിരുന്നു ഡൽഹിയിൽ ഹരീഷ് റാണയുടെ സംസ്കാരം.

ഡൽഹി ഗ്രീൻ പാർക്ക് ശ്മശാനത്തിൽ , മതാചാരപ്രകാരമാണ് ഹരീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ദിവസമാണ് ഹരീഷ് റാണ അന്തരിച്ചതായി ഡൽഹി എയിംസ് ആശുപത്രി സ്ഥിരീകരിച്ചത്. ദയാമരണം നിയമ വിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയ വ്യക്തിയെന്ന നിലയിൽ ഹരീഷ് റാണയുടെ പേര് രാജ്യത്തെ നിയമ ചരിത്രത്തിന്റെ ഭാഗമായി.

പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32 കാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ അപേക്ഷഅനുസരിച്ചാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് 11 ലെ കോടതിയുടെ ചരിത്രപരമായ ഉത്തരവ്.കഴിഞ്ഞദിവസം വൈകിട്ട് 4.10 നാണ് ഹരിഷ് റാണ അന്തരിച്ചത്.

Story Highlights : Harish Rana’s organs were donated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here