Advertisement

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

March 25, 2026
Google News 2 minutes Read
K T jaleel

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീൽ ട്വന്റിഫോറിനോട്. സംഭവത്തിൽ വരണാധികാരി ഉചിതമായ തീരുമാനം എടുക്കണം. കഴിഞ്ഞ 15 വർഷവും താൻ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അത് തുടരുമെന്നതാണ് തന്റെ ഓഫറെന്നും കെ ടി ജലീൽ വ്യക്തമാക്കി.

ശരിയായ കാര്യമല്ല നടന്നത്,പൊള്ളയായ വാഗ്ദാനമാണത്. അടച്ചിട്ട മുറിയിൽ പറഞ്ഞ കാര്യമല്ല പൊതുയോഗത്തിൽ ആണ് പറഞ്ഞതെന്നും കെടി ജലീൽ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണ് സൗജന്യ വിദേശയാത്രയെന്ന ഓഫർ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയിയ്ക്ക് കൂടുതൽ ലീഡ് നൽകുന്ന മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്കാണ് ഈ വാഗ്ദാനം.

Read Also: ‘വി എസ് ജോയിയ്ക്ക് ലീഡ് നൽകിയാൽ സൗജന്യ വിദേശയാത്ര’; ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് വാ​ഗ്ദാനം നൽകിയിരിക്കുന്നത്. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ ആണ് സിപി ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരിൽ സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ട ആളായിരുന്നു സിപി ബാവ ഹാജി. ‘ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന ബൂത്തിനായിരിക്കും വിദേശ യാത്ര സ്‌പോണ്‍സര്‍ ചെയ്യുക. ഇനി തമാശയും കളിയൊന്നും ഇല്ല. വോട്ട് ചെയ്യലും ചെയ്യിക്കലും മാത്രമാണ് ഇനി ഉള്ളത്’ സിപി ബാവ പറഞ്ഞു.

Story Highlights : KT Jaleel against Muslim League leader offered a foreign trip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here