‘റിപ്പോർട്ടർ ടിവിയുടേത് തട്ടിക്കൂട്ട് ലൈസൻസ്; ഒരു നിമിഷം പോലും പ്രവർത്തിക്കാൻ അനുമതിയില്ല’; സാബു എം ജേക്കബ്
റിപ്പോർട്ടർ ചാനലിനെതിരെ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്. റിപ്പോർട്ടർ ടിവിയുടെത് തട്ടിക്കൂട്ട് ലൈസൻസാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. ഉടമകളായ ആന്റോ സഹോദരന്മാർക്ക് ദേശീയ സുരക്ഷ അനുമതി ലഭിച്ചില്ല. ഒരു പാസ്പോർട് എടുക്കണമെങ്കിൽ പോലീസ് ക്ലീയറൻസ് വേണം. ഇവിടെ ഒരു ചാനൽ തന്നെ ബ്രോഡ്കാസറ്റ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു എന്നുള്ളത് ദൂരുഹമാണെന്ന് സാബു എം ജേക്കബ് പറഞ്ഞു.(Twenty20 Chief Coordinator Sabu M Jacob against Reporter Channel)
മുട്ടിൽ മരമുറി കേസിലെ പ്രതികളാണ് റിപ്പോർട്ടർ ചാനലിന്റെ ഉടമകൾ. റിപ്പോർട്ടർ ചാനൽ ഇന്ന് പിണറായി സർക്കാർ ചെയുന്ന അഴിമതികൾ വെള്ളപൂശി പ്രവർത്തിക്കുകയാണ്. ഇൻഡോ ഏഷ്യൻ കമ്പനിയുടെ ഡയറക്ടർമാർ നികേഷും, റാണിയുമാണ്. അവരുടെ പേരിലാണ് ലൈസൻസ്. എന്നാൽ നിലവിൽ ആന്റോ അഗസ്റ്റിൻ പറയുന്നത് അവർ റിപ്പോർട്ടർ ചാനൽ വാങ്ങിയെന്നാണ്. 2022 വരെ ലൈസൻസ് ലീസിനെടുത്ത് നടത്താമായിരുന്നു. എന്നാൽ 2023 ൽ ആ നിയമത്തിന് മാറ്റം വന്നു. എന്നിട്ടും ഇവർ എങ്ങനെ ചാനൽ നടത്തുന്നുവെന്ന് സാബു എം ജേക്കബ് ചോദിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നികേഷിന്റെയും, റാണിയുടെയും സുരക്ഷ ക്ലീയറൻസ് റദ്ദ് ചെയ്തു. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് റിപ്പോർട്ടർ ചാനൽ മുന്നോട്ട് പോകുന്നത്. ഒരു നിമിഷം പോലും ചാനൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു.
റിപ്പോർട്ടർ ടിവി അനധികൃതമായി പ്രവർത്തിച്ചതിൽ അന്വേഷണം വേണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. പണത്തിന്റെ സ്രോതസിൽ അന്വേഷണം വേണം. മെസി വരുമെന്ന് പറഞ്ഞു പണം തട്ടാൻ ശ്രമിച്ചു. ഇതിൽ എല്ലാം അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെയാണ് ചാനൽ പ്രവർത്തിപ്പിക്കുന്നതെന്ന് അദേഹം ചോദിച്ചു. ബ്രോഡ്കാസ്റ്റിങ് ലൈസൻസും, ദേശീയ സുരക്ഷ ലൈസൻസുമില്ലാത്ത ചാനലാണ് റിപ്പോർട്ടർ ചാനലെന്ന് സാബു എം ജേക്കബ് പറഞ്ഞു.
Story Highlights : Twenty20 Chief Coordinator Sabu M Jacob against Reporter Channel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




