Advertisement

കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാൻ അമേരിക്ക; ഉത്തരവിട്ട് പെന്റഗൺ

March 25, 2026
Google News 2 minutes Read

കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാൻ അമേരിക്ക. 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള 2000 സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ ഉത്തരവിട്ടു. ഡിവിഷന്റെ ഇമ്മീഡിയറ്റ് റെസ്‌പോൺസ് ഫോഴ്‌സിൽ നിന്നുമാണ് സൈനികരെത്തുന്നത്. 18 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും വിന്യസിക്കാൻ കഴിവുള്ള 3000 സെനികരുടെ ബ്രിഗേഡാണ് ഇമ്മീഡിയറ്റ് റെസ്‌പോൺസ് ഫോഴ്‌സ്.

ഇതിനു പുറമേ, 4500 സൈനികർ യു എസ് എസ് ട്രിപ്പോളിയിലും മറ്റ് പടക്കപ്പലുകളിലുമായി വെള്ളിയാഴ്ച പശ്ചിമേഷ്യയിലെത്തും. നിലവിലുള്ള 50,000 സൈനികർക്ക് പുറമേയാണ് 7000 സൈനികർ കൂടി വിന്യസിക്കപ്പെടുന്നത്. ഖാർഗ് ഐലണ്ട് പിടിച്ചെടുക്കാനോ ഹോർമൂസ് തുറപ്പിക്കുന്നതിനോ ആകാം സൈനികരുടെ വിന്യാസമെന്നാണ് കരുതപ്പെടുന്നത്‌.

അതേസമയം ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പതിനഞ്ച് ഇന സമാധാനപദ്ധതി മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായും എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാനുമായി അമേരിക്ക ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗരി പറഞ്ഞു. കരാറിലെത്തുന്നതുവരെ ഹോർമുസിനു മേലുള്ള നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.

Story Highlights : US to deploy more troops to West Asia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here