Advertisement

മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചു, 10 പേർ മരിച്ചു

March 26, 2026
Google News 1 minute Read

മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ ബസ് അപകടത്തിൽ 10 പേർ മരിച്ചു. ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേർക്ക് പരുക്കേറ്റു. അപകടത്തിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

അപകടസമയത്ത് ബസിൽ 40 ലധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ആശിഷ് കുമാർ കൂട്ടിച്ചേർത്തു.പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി ജില്ലാ ആശുപത്രിയിലേക്കും സമീപത്തുള്ള മറ്റ് മെഡിക്കൽ സൗകര്യങ്ങളിലേക്കും കൊണ്ടുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ്, ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ നാഗ്പൂർ റോഡിലെ സിമാരിയയ്ക്ക് സമീപമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് അജയ് പാണ്ഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Story Highlights : 10 killed bus truck collision in madhya pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here