‘മലപ്പുറത്തെ മുഴുവൻ സീറ്റും UDF പിടിച്ചെടുക്കും; ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് തെറ്റായി പോയി’; അബ്ദുറഹ്മാൻ രണ്ടത്താണി
മലപ്പുറത്തെ മുഴുവൻ സീറ്റും യുഡിഎഫ് പിടിച്ചെടുക്കുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി. മുസ്ലീം ലീഗ് ഉൾപാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ്. അതിനകത്ത് നിന്ന് എന്തുവേണെലും പറയാനുള്ള അവകാശമുണ്ട്. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി പ്രതികരിച്ചുവെന്ന ഒരു തെറ്റ് ഞാൻ ചെയ്തു. ആ തെറ്റ് ചെയ്യാൻ പാടില്ലാത്തതാണെന്ന് പാർട്ടി പറഞ്ഞു. അതോടെ അത് അടഞ്ഞ അധ്യായമായി മാറിയെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. എസ്‌കെഎൻ വോട്ടോട്ടത്തിലായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരണം.
അതിശക്തമായ പ്രവർത്തനത്തിന് താനുണ്ടാകുമെന്ന് അബ്ദുറഹ്‌മാൻ രണ്ടത്താണി പറഞ്ഞു. പാർട്ടിയോട് വിയോജിപ്പുള്ള ആളല്ല താൻ. ജീവിതത്തിൽ മുഴുവൻ മുസ്ലിംലീഗ് ഐഡിയോളജിയിൽ കടന്നുവന്നവരാണ് ഞങ്ങൾ. അതുകൊണ്ട് അത് തുടരും. നിലപാട് മാറ്റമുണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി. യുഡിഎഫ് പ്രചാരണത്തിലും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലും ഏറെ മുന്നിലാണ്. മലപ്പുറത്ത് മുൻപുണ്ടായതിനെക്കാൾ വലിയ വിജയം ഉണ്ടാകുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ‘UDF പ്രവർത്തിച്ചത് ബുദ്ധിപൂർവം; CPIMൽ നിൽക്കാൻ കൊള്ളില്ല, അതുകൊണ്ടാണ് ഇറങ്ങി പോന്നത്’; ജി സുധാകരൻ
സംസ്ഥാന സർക്കാരിനെതിരായ ജനരോക്ഷം യുഡിഎഫിന് അനുകൂലമാകുമെന്ന് അബ്ദുറഹ്‌മാൻ രണ്ടത്താണ് പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. തൊഴിൽ മേഖലയിലും ആരോഗ്യമേഖലയിലും ആവശ്യമായ ഇടപെടലുകളുടെ പോരായ്മ സത്യമാണ്. ഇതിനെതിരെ പുതിയ തലമുറയുടെ വിധിയെഴുത്ത് ഉണ്ടാകുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
Story Highlights : Abdurahiman Randathani is confident that UDF will capture entire seat in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




