Advertisement

‘ജി സുധാകരന് ചിത്തഭ്രമം; BJP വോട്ട് കിട്ടുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം’; അരുൺ അനിരുദ്ധൻ

March 26, 2026
Google News 2 minutes Read

തനിക്ക് ബിജെപി വോട്ട് കിട്ടുമെന്ന ജി സുധാകരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി അരുൺ അനിരുദ്ധൻ. ബിജെപി വോട്ട് കിട്ടുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം. ജി സുധാകരന് ചിത്തഭ്രമമെന്ന് അരുൺ അനിരുദ്ധൻ പറഞ്ഞു. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ പോലും ജി സുധാകരന് വോട്ട് ചെയ്യില്ലെന്നും പ്രതികരണം.

ഒരു വോട്ട് പോലും ബിജെപിയിൽ നിന്ന് കിട്ടില്ലെന്ന് അരുൺ അനിരുദ്ധൻ പറഞ്ഞു. ഇക്കാലമത്രയും ഹിന്ദു സമൂഹത്തെ അപമാനിച്ചു. ജി സുധാകരന്റെ വാക്കുകൾ വാസവദത്തയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. പാർട്ടിക്കുള്ളിൽ നിന്ന് ചെയ്ത തെറ്റുകൾ ഇപ്പോൾ തുറന്നു പറയുന്നു. തെറ്റുകളിൽ ജി സുധാകരൻ സ്വയം വെള്ളപൂശുന്നെന്നും അരുണിന്റെ വിമർശനം.

Read Also: ‘അമിത്ഷാ പറഞ്ഞപ്പോള്‍ കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്തത് പിണറായി വിജയനാണ്, സതീശനല്ല’ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് പ്രവർത്തകനും ജി സുധാകരന് വോട്ട് ചെയ്യില്ലെന്ന യാഥാർഥ്യം പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ട്. കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിലും വോട്ട് കിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ ആളുകളിൽ തെറ്റിദ്ധാരണ പരത്താനുള്ള തന്ത്രവുമായി ജി സുധാകരൻ രംഗത്തെത്തിയിരിക്കുന്നതെന്ന് അരുൺ പറഞ്ഞു. കാലങ്ങളായി ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ദ്രോഹിച്ചിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിലെ നേതാവായിരുന്ന ജി സുധാകരന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വോട്ട് ചെയ്യില്ലെന്ന കാര്യത്തിൽ സംശയം വേണ്ടയെന്ന് അരുൺ അനിരുദ്ധൻ പറഞ്ഞു.

Story Highlights : Arun Anirudhan reply to G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here