Advertisement

വി.ശിവൻകുട്ടി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചയാതി പരാതിയുമായി BJP

March 26, 2026
Google News 2 minutes Read

നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് എതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതി. ഔദ്യോഗിക ലെറ്റർ പാഡിൽ പിന്തുണ തേടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ആരോപണം.

നേമം നിയോജക മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് പ്രകാശ് ആർ.സിയാണ് പരാതി നൽകിയിരിക്കുന്നത്. മണ്ഡലം വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വി.ശിവൻകുട്ടി സംസ്ഥാന മന്ത്രിയെന്ന തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടർമാരിൽ അനധികൃത സ്വാധീനം ചെലുത്തിയതായും പരാതിയിൽ പറയുന്നു.

Read Also: കെ സി വേണുഗോപാലിന്റെ നിര്‍ണായക ഇടപെടല്‍; കുട്ടനാട്ടിലെ UDF വിമതൻ സജി ജോസഫ് പത്രിക പിൻവലിച്ചു

മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്‌നമായ ലംഘനവും ശിക്ഷാർഹവുമാണെന്ന് പരാതിയിൽ പറയുന്നു . പരാതി പരിശോധിച്ച് വി.ശിവൻകുട്ടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

Story Highlights : BJP filed code of conduct complaint against V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here