‘ഇറാൻ കരാറിനായി യാചിക്കുന്നു, ഒരു കരാറിലെത്താൻ തനിക്ക് സാധിക്കുമോ എന്നറിയില്ല’; ഡൊണൾഡ് ട്രംപ്
താനല്ല ഇറാനാണ് കരാറിനായി യാചിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാൻ നീചരായ പോരാളികൾ. ഒരു കരാറിലെത്താൻ തനിക്ക് സാധിക്കുമോ എന്നറിയില്ല. കരാറിനായി നാല് ആഴ്ച മുമ്പേ ഇറാൻ ശ്രമിക്കണമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.
പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ പ്രതികാര ആക്രമണങ്ങളിൽ ഗൾഫ് മേഖലയും അമേരിക്കയും ഞെട്ടിപ്പോയി. പശ്ചിമേഷ്യ പിടിച്ചെടുക്കാനുള്ള പദ്ധതി ഇറാനുണ്ടായിരുന്നു. ഇറാൻ സമാധാന ചർച്ചകൾ ഗൗരവത്തിൽ എടുക്കണം. മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ വിമർശിച്ചുകൊണ്ടാണ് ട്രംപ് സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്.
ഇറാൻ ഒരു കരാറിലെത്താൻ യാചിക്കുകയാണെന്നും ട്രംപ് നേരത്തെ കുറിച്ചിരുന്നു. കാര്യങ്ങൾ വൈകുന്നതിന് മുൻപേ ചർച്ചകൾ ഗൗരവതരമായി എടുക്കണം. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ തിരിച്ചുവരവ് സാധ്യമല്ലെന്നും ട്രംപ് ഭീഷണി മുഴക്കി.
നാറ്റോക്കെതിരെയും രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തി. അമേരിക്കയ്ക്ക് നാറ്റോയിൽ നിന്ന് ഒന്നും ആവശ്യമില്ല. നാറ്റോ ഒരു പിന്തുണയും നൽകിയിട്ടില്ല. ഇറാൻ ഭ്രാന്തൻ രാഷ്ട്രമെന്നും ട്രംപ് ആരോപിച്ചു.
Story Highlights : donald trump criticize iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




