‘ഐ ആം ഫുള്ളി ഹാപ്പി; സണ്ണി ജോസഫുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല’; കെ സുധാകരൻ
കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. താൻ പേരാവൂരിൽ പ്രചരണത്തിന് പോകില്ലെന്ന് ആരു പറഞ്ഞെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർത്തു പോകുന്നവരാണ് തങ്ങളെന്ന് കെ സുധാകരൻ പ്രതികരിച്ചു. നേരത്തെതേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ. സണ്ണി ജോസഫുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
സണ്ണി ജോസഫുമായുള്ള കൂടിക്കാഴ്ച വൈകിയില്ല. രണ്ടുപേരും തിരക്കിലായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. ഐ ആം ഫുള്ളി ഹാപ്പി. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. സണ്ണി ജോസഫ് തന്റെ സ്വന്തമെന്നും കെ സുധാകരൻ പ്രതികരിച്ചു. താന്‍ രാഷ്ട്രീയത്തില്‍ വന്ന ശേഷം ഏറ്റവും അടുത്ത് പെരുമാറിയ ആളാണ് സണ്ണി. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചരണത്തിനെത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Read Also: ‘എന്നെ DCC പ്രസിഡന്റും KPCC പ്രസിഡന്റും ആക്കിയത് കെ സുധാകരൻ’; കെ സുധാകരനെ കണ്ട് സണ്ണി ജോസഫ്
കെ സുധാകരൻ തന്റെ നേതാവെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. എന്നെ ഡി സി സി പ്രസിഡന്റും കെ പി സി സി പ്രസിഡന്റും ആക്കിയത് കെ സുധാകരനാണ്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും എനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു.
Story Highlights : K Sudhakaran responds after meeting with Sunny Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




