‘മുല്ലപ്പള്ളിയെ കൊയിലാണ്ടിയിൽ UDF സ്ഥാനാത്ഥിയാക്കാതിരിക്കാൻ കാരണം ജമാഅത്തെ ഇസ്ലാമി’; ആരോപണവുമായി ബിജെപി സ്ഥാനാർഥി
മുല്ലപ്പള്ളിയെ കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാത്ഥിയാക്കാതിരിക്കാൻ കാരണം ജമാഅത്തെ ഇസ്ലാമിയെന്ന് ആരോപണവുമായി ബിജെപി സ്ഥാനാർഥി പ്രഫുൽ കൃഷ്ണ. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാത്ഥി മതമൗലികവാദികളുടെ നോമിനി. മുല്ലപ്പള്ളിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹം ആഭ്യന്തരസഹമന്ത്രിയായടിരുന്ന സമയത്ത് ചിലതീവ്രവാദസംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു.
ഇതിൽ അനിഷ്ടമുള്ള ജമാഅത്തെ ഇസ്ലാമി വിഡി സതീശനോട് മുല്ലപ്പള്ളിയെ കൊയിലാണ്ടിയിൽ നിന്നും മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് അവരുടെ നോമിനിയായ സ്ഥാനാത്ഥി കൊയിലാണ്ടിയിലെത്തിയത്. രാജ്യവിരുദ്ധശക്തികൾക്കെതിരെ നിലപാടെടുത്തത് കൊണ്ടുമാത്രമാണ് മുല്ലപ്പള്ളിക്ക് സ്ഥാനാത്ഥിത്വം നിഷേധിക്കപ്പെട്ടതെന്നും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.
കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ കൈപ്പത്തി ചിഹ്നം വൻ ഭൂരിപക്ഷത്തിൽ വിജയം വരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺകുമാർ നേരത്തെ പറഞ്ഞിരുന്നു. മണ്ഡലവുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും തൻ്റെ പൊതുപ്രവർത്തനത്തിൻ്റെയും രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും ആദ്യാക്ഷരം കുറിച്ച മണ്ണാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Praphul krishnan about mullapally candidateship in koyilandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




