Advertisement

‘തനിക്കൊപ്പം മത്സരിക്കാൻ ഭയം, ഈ ഇലക്ഷനിൽ 100 ശതമാനം ശിവൻകുട്ടി തോൽക്കും’; രാജീവ്‌ ചന്ദ്രശേഖർ

March 26, 2026
Google News 1 minute Read

വോട്ടർമാരെ വിഡ്ഢിയാക്കാനാണ് സിപിഐഎം തനിക്കെതിരെ അപരനെ നിർത്തിയതെന്ന് രാജീവ്‌ ചന്ദ്രശേഖർ. ശിവൻകുട്ടിയെക്കുറിച്ചൊന്നും പറയുന്നില്ല. ജനങ്ങൾക്കെല്ലാം അറിയാം . അദ്ദേഹം പേടിച്ചിരിക്കുകയാണ്. തനിക്കൊപ്പം മത്സരിക്കാൻ ശിവൻകുട്ടിക്ക് ഭയമാണ്. രാജീവ്കുമാർ വന്നാൽ തനിക്കുള്ള വോട്ട് സ്പ്ലിറ്റ് ചെയ്യാൻ പറ്റുമെന്നു കരുതുന്നു. ഈ ഇലക്ഷനിൽ 100 ശതമാനം ശിവൻകുട്ടി തോൽക്കും. അത് താനല്ല തോൽപ്പിക്കുന്നത്, മറിച്ച് തങ്ങളെ വഞ്ചിച്ച ജനങ്ങളാണ്. 10 കൊല്ലം എംഎൽഎയും മന്ത്രിയും മേയറും ആയിട്ട് നേമത്തിനായി ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

നേമം മണ്ഡലത്തിൽ സ്വതന്ത്രമായി മത്സരിക്കുന്ന സ്ഥാനാർത്ഥി സിപിഐഎമ്മിന്റ ബ്രാഞ്ച് സെക്രട്ടറി ആണ്. എന്ത് കൊണ്ട് മത്സരിക്കുന്നു. അദ്ദേഹത്തിന്റെ പേര് രാജീവെന്ന് ആയത് കൊണ്ടാണ് മത്സരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഡീൽ എന്ന ആരോപണം കോൺഗ്രസും സിപിഐഎം ഉയർത്തുന്നത്. ഈ ഇലക്ഷനിൽ അവരുടെ തന്ത്രങ്ങൾ നടക്കില്ല. ജനങ്ങളുടെ ആവശ്യം വികസനമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ പരിഹരിച്ചോ?.

കഴിഞ്ഞ 10 കൊല്ലം അവസരം കിട്ടിയപ്പോൾ സിപിഐഎം എന്താണ് ചെയ്തത്?. കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചപ്പോൾ കേരളത്തിൽ നിന്നും 8 മന്ത്രിമാർ ഉണ്ടായിരുന്നു. അവർ എന്ത് ചെയ്തു?. അതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ 2 പാർട്ടികൾക്കും ധൈര്യം ഉണ്ടാവണം. പേടിച്ചാണ് പുതിയ ഓരോ ആരോപണങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണ് വെട്ടിക്കുന്നത്. യുവ തലമുറയാണ് മാറ്റത്തിന്റെ കാറ്റലിസ്റ്റ് ആയി മാറുന്നത്. പഴയ കാലത്തെ വിവാദ രാഷ്ട്രീയം മാറ്റണമെങ്കിൽ ഈ യുവ ജനറേഷൻ ആണ് മുന്നോട്ട് വരേണ്ടത്. അവർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Rajeev chandrasekhar against v sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here