Advertisement

ശബരിമല സ്വർണ്ണകൊള്ള: അന്വേഷണത്തിൽ തൃപ്തി; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അധിക സമയം അനുവദിച്ച് ഹൈക്കോടതി

March 26, 2026
Google News 2 minutes Read
High court

ശബരിമല സ്വർണ്ണകൊള്ളയിൽ അന്വേഷണ സംഘത്തിന് അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അധിക സമയം അനുവദിച്ച് ഹൈക്കോടതി. കൊടിമര പുനപ്രതിഷ്ഠയിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും സംഭവനായി ലഭിച്ചത് 300 ഗ്രാം സ്വർണ്ണം മാത്രമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. അന്വേഷണത്തിൽ ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി.

പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശിയതിൽ 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. പാളികളുടെ പരിശോധന ഫലം ലഭിക്കുക ഏപ്രിൽ അവസാനത്തോടെ ലഭിക്കും. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. ത്വരിതാന്വേഷണ റിപ്പോർട്ട് അംഗീകരിക്കിച്ച് കേസ് ഹൈക്കോടതി തീർപ്പാക്കി. സത്യം ജയിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ കണക്കുകളിൽ ആയിരുന്നു അവ്യക്തത. 412 ഗ്രാം സ്വർണമാണ് കൊടിമരം സ്വർണം പൂശാൻ സംഭവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണതിതന് ഉപയോഗിച്ചു. സംഭാവന നൽകിയ 23 പേരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. തുടർന്നാണ് കേസ് എടുക്കാൻ തെളിവുകളില്ലെന്ന നിഗമനത്തിൽ വിജിലൻസ് എത്തിയത്. അന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച ഹൈക്കോടതി കേസ് തീർപ്പാക്കി. ഹൈക്കോടതി നടപടിയെ യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്തു.

Story Highlights : Sabarimala theft: High Court granted more time to submit final report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here