വോട്ട് ചോദിച്ച് എത്തിയ അബിൻ വർക്കിയെ തടഞ്ഞ് SFI; SFI- KSU പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും
കോളേജിൽ വോട്ട് ചോദിക്കാനെത്തിയ ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയെ തടയാൻ ശ്രമിച്ച് SFI. കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ വോട്ട് ചോദിച്ച് എത്തിയപ്പോൾ ആയിരുന്നു തടയാൻ ശ്രമിച്ചത്. എസ് എഫ് ഐ കെ.എസ് യു പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ഇത്തവണ ത്രികോണ മത്സരം നടക്കുന്ന മണ്ഡലവുമാണ് ആറന്മുള. കെഎസ്‌യു പ്രവർത്തകർക്കൊപ്പമെത്തിയ അബിൻ വർക്കിയെ കോളേജിനകത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. അബിൻ വർക്കിയെ കോളജിൽ വോട്ടഭ്യർഥിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞുവെന്ന് KSU നേതാക്കൾ അറിയിച്ചു.
അബിൻ വർക്കിക്കൊപ്പം കണ്ണൂരിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകർ കൂടി അബിൻ വർക്കിക്കൊപ്പം കോളജിൽ കയറി. ഇതാണ് പ്രകോപനത്തിന് കാരണം എന്നാണ് സൂചന. ഇതേത്തുടർന്നാണ് എസ്എഫ്ഐ നേതാക്കൾ അബിൻ വർക്കിയെ തടഞ്ഞത്, എന്നാൽ തങ്ങൾ ആരെയും തടഞ്ഞില്ലെന്നാണ് SFI മറുപടി.
Story Highlights : SFI Attack against Abin Varkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




