Advertisement

ദൂരദർശനിൽ സെൻസറിങ്! BJP വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതി

March 27, 2026
Google News 2 minutes Read

ദൂരദർശനിൽ സെൻസറിങ് എന്ന് പരാതി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയുടെ പ്രക്ഷേപണത്തിൽ ബിജെപി വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതിക്ക് ഇടയാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിപാടിക്ക് എത്തിയപ്പോഴാണ് വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ബിനോയ് വിശ്വം പ്രക്ഷേപണം നടത്താതെ തിരിച്ചുപോയി.

ബിജെപി അന്യമത വിദ്വേഷത്തിന്റെ പിന്തിരിപ്പൻ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു എന്ന ഭാഗം ഒഴിവാക്കാനും ആവശ്യപ്പെട്ടു. അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് സന്ദേശം നൽകാൻ സമയം അനുവദിച്ചിരുന്നു. അതിലാണ് ബിജെപി പരാമർശം ഒഴിവാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ‌‌നേരത്തെ എഴുതി നൽകിയ കുറുപ്പിൽ നിന്ന് രണ്ടു പാരഗ്രാഫ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ബിനോയ് വിശ്വം പ്രക്ഷേപണം നടത്താതെ തിരിച്ചുപോയത്.

Read Also: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

ബിജെപി രാഷ്ട്രീയത്തിന്റെ കല്പന പ്രകാരം ദൂരദര്‍ശന്‍ അധികൃതര്‍ വെട്ടിമാറ്റാന്‍ ശ്രമിച്ചത്. ആ നയത്തിന്റെ മുന്നില്‍ മുട്ടുകുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മനസില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ടാണ് അത് പരിപാടി ഒഴിവാക്കിയതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Complaint alleges asked to avoid criticism against BJP from Doordarshan telecasting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here