Advertisement

‘ജി സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്ത്; വായിൽ തോന്നുന്നത് വിളിച്ചു പറയരുത്’; DYFI

March 27, 2026
Google News 2 minutes Read

ജി സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്തെന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. ചെയ്ത ഹീന പ്രവർത്തികൾ തങ്ങൾക്ക് പറയേണ്ടി വന്നാൽ ജി സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ജെയിംസ് സാമുവൽ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടൊയായിരുന്നു വിമർശനം.

പാർട്ടയിൽ ജി സുധാകരൻ ആരേയും വളർത്തിയിട്ടില്ല. നിരവധി വിദ്യാർത്ഥി-യുവജന നേതാക്കളുടെ ഭാവി തകർത്തു.പാർട്ടയിൽ തന്റെ പെട്ടി താങ്ങുന്നവർ മതിയെന്നായിരുന്നു ജി സുധാകരന്റെ നിലപാടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ജെയിംസ് സാമുവൽ പറഞ്ഞു. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരൻ ഒരു പൊളിറ്റിക്കൽ സൈക്കോപ്പാത്താണെന്ന് ജെയിംസ് സാമുവൽ വിമർശിച്ചു.

ജെയിംസ് സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ ജി സുധാകരൻ Political Psychopath…
ശ്രീ ജി സുധാകരന് ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ എല്ലാം മോശപ്പെട്ടവരാണ്. വിദ്യാർത്ഥി യുവജനരംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം മദ്യപാനികൾ ആണെന്ന് പറഞ്ഞു ആക്ഷേപിക്കുന്ന പുതിയ രീതിയും ഇപ്പോൾ ശ്രീ ജി സുധാകരൻ സ്വീകരിക്കുകയാണ്. ശ്രീ ജി സുധാകരൻ നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്ത് നേതൃത്വ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന നിലയിൽ ഒരു നേതാവിനെയും വളർത്തിയില്ല. ഒട്ടനവധിയായ വിദ്യാർത്ഥി യുവജന നേതാക്കളുടെ ഭാവി തന്നെ തകർത്തു കളഞ്ഞു. തനിക്ക് കീഴ്പ്പെടുന്ന വരും തന്റെ പെട്ടി താങ്ങുന്നവരും മാത്രം സിപിഐഎമ്മിലും വർഗ്ഗബഹുജന സംഘടനകളിൽ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാർത്ഥി യുവജനരംഗത്ത് ശ്രീ ജി സുധാകരൻ വളർത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരു നേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ…??? എച്ച് സലാം, കെ ടി മാത്യു, മനു സി പുളിക്കൽ, ആർ രാഹുൽ, അനസ് അലി ഇങ്ങനെ എടുത്തു പറയാൻ കഴിയുന്ന ഒട്ടനവധിയായി വരുന്ന നേതാക്കൾ വിദ്യാർത്ഥി യുവജന രംഗത്ത് സംസ്ഥാന നേതൃത്വ നിരയിലേക്ക് വരാൻ കഴിവുള്ളവരായിരുന്നു അവരെയെല്ലാം വെട്ടിയൊതുക്കിയത് തനിക്ക് മുകളിൽ ആരും വരരുത് എന്നുള്ള ശ്രീ ജി സുധാകരന്റെ നിലപാടുകൾ ആയിരുന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി ഇപ്പോൾ പ്രവർത്തിക്കുന്ന സഖാവ് സി എസ് സുജാതയും, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം ശിവപ്രസാദും, സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാൻ സംസ്ഥാന നേതാവായതിനുശേഷമാണ്. ശ്രീ ജി സുധാകരൻ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കിൽ രണ്ടാളുകൾക്കും സംസ്ഥാന ഭാരവാഹികൾ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോൾ താൻ ചെയ്ത ഹീന പ്രവർത്തികളെ സംബന്ധിച്ച് ഞങ്ങൾക്കും പറയേണ്ടി വരും. അത് അതൊക്കെ പറഞ്ഞാൽ തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വരും അത് ഓർമ്മയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരൻ ഒരു Political Psychopath ആണ്..

Story Highlights : DYFI leader James Samuel facebook post against G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here