Advertisement

‘ഇറാനെ റഷ്യ സഹായിച്ചു; യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ പുടിൻ പശ്ചിമേഷ്യൻ യുദ്ധംഉപയോഗിച്ചു’; റഷ്യക്കെതിരെ ജർമനി

March 27, 2026
Google News 2 minutes Read

റഷ്യക്കെതിരെ ആഞ്ഞടിച്ച് ജർമനി. ആക്രമണ സാധ്യതയുള്ള ലക്ഷ്യങ്ങൾ കണ്ടെത്താൻ ഇറാനെ റഷ്യ സഹായിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ആരോപിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പശ്ചിമേഷ്യൻ യുദ്ധം പുടിൻ ഉപയോഗിച്ചെന്നും ജർമനി പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി7 യോഗത്തിൽ വച്ചായിരുന്നു ജർമനിയുടെ വിമർശനം. യുക്രെയ്ൻ സംഘർഷവും പശ്ചിമേഷ്യൻ സംഘർഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജർമനി.

ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിക്കാവുന്ന രഹസ്യാന്വേഷണ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പറഞ്ഞു. “പശ്ചിമേഷ്യയിലെ സംഘർഷം യുക്രെയ്നിലെ തന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കുമെന്ന് പുടിൻ പ്രതീക്ഷിക്കുന്നു,” വഡെഫുൾ പറഞ്ഞു. പുടിന്റെ ശ്രമം വിജയിക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. “രണ്ട് സംഘർഷങ്ങളും എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായി കാണാൻ കഴിയും” വഡെഫുൾ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തതായി ജർമ്മൻ മന്ത്രി സ്ഥിരീകരിച്ചു.

Read Also: ‘ഇറാൻ കനത്ത വില നൽകേണ്ടി വരും’; ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

അതിനിടെ ഹോർമുസ് വിഷയത്തിൽ യുഎസ്-ഇറാൻ ചർച്ചകൾ വേ​ഗത്തിലാക്കാൻ ചൈന ആഹ്വാനം ചെയ്ത് രം​ഗത്തെത്തി. സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ചൈന പറഞ്ഞു. സമാധാന ചർച്ചകളെ കുറിച്ച് പാക്ക് – ചൈനീസ് വിദേശകാര്യമന്ത്രിമാർ തമ്മിൽ ഫോണിലൂടെ സംസാരിച്ചു. മധ്യസ്ഥത വഹിക്കുന്ന പാക് നീക്കത്തെ ചൈന പിന്തുണക്കുമെന്നും വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി.

Story Highlights : Germany Says Russia Is Helping Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here