Advertisement

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ; എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും

March 27, 2026
Google News 4 minutes Read
exam

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നെന്നും സുരേഷ് ഗോപി. മാറ്റം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവരങ്ങൾ ഇ മെയില്‍ മുഖേന അറിയിക്കണമെന്നും നിർദേശം. ​നാളെയാണ് മാറ്റം അറിയിക്കാനുള്ള അവസാന തിയിതി. jeemain.query@nta.ac.in എന്ന മെയിൽ വിലാസത്തിൽ വിവരങ്ങള്‍ നല്‍കാം.

സുരേഷ് ​ഗോപിയുടെ കുറിപ്പ്

വരുന്ന ഏപ്രിൽ 2 മുതൽ 10 വരെ നടക്കാനിരിക്കുന്ന JEE (Main) 2026 രണ്ടാം ഘട്ട പരീക്ഷകൾ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലെ ഈസ്റ്റർ ഞായർ (ഏപ്രിൽ 5) ദിനത്തില്‍ ഉൾപ്പെട്ടത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

​ഈ വിഷയത്തിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജിക്കും കത്തുകൾ അയച്ചിരുന്നു.

​വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജി അല്പം മുൻപ് എന്നെ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

​വിദ്യാർത്ഥികൾ ശ്രദ്ധിക്കുക:
ഏപ്രിൽ 5-ലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്.

​അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 28, 2026.

​വിദ്യാർത്ഥികളുടെയും വിശ്വാസസമൂഹത്തിന്റെയും ആശങ്കകൾക്ക് പരിഹാരം കാണാൻ തയ്യാറായ കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Story Highlights : JEE Main exam on Easter Day; Students who cannot appear will be given another day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here