Advertisement

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌

March 27, 2026
Google News 2 minutes Read

മഞ്ചേശ്വരത്ത് യുഡിഎഫ് വിരുദ്ധ വികാരം ശക്തമെന്ന് മഞ്ചേശ്വരത്ത് സ്ഥനാർഥിത്വം പിൻവലിച്ച SDPI നേതാവ് കെ എം അഷ്‌റഫ്‌. SDPI പ്രവർത്തകരും മാറ്റം ആഗ്രഹിക്കുന്നവരും യുഡിഎഫിന് വോട്ട് ചെയ്യില്ല. പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലമെന്നും അഷ്‌റഫ് വ്യക്തമാക്കി.

പ്രാദേശിക വികാരം പാർട്ടി നേതൃത്വത്തെ അറിയിക്കും. യുഡിഎഫിനെ പിന്തുണക്കുമെന്ന് പാർട്ടി നേതൃത്വം പറയുമെന്ന് കരുതുന്നില്ല. മത സംഘടനകളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്. എസ്ഡിപിഐ മത്സരിക്കാത്തതിന്റെ പ്രയോജനം യുഡിഎഫിന് കിട്ടില്ലെന്നും കെ എം അഷ്‌റഫ്‌ വ്യക്തമാക്കി.

മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായ അഷ്‌റഫിനെ ഇന്നലെ പിന്‍വലിച്ചിരുന്നു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മഞ്ചേശ്വരം ഉപ്പളയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Story Highlights : KM Ashraf about ldf win in manjeshwaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here