Advertisement

‘മൃതശരീരങ്ങൾ കാണിച്ച് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം, വയനാട് ദുരന്തത്തിൽ കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് വ്യക്തമാക്കണം’; എം സ്വരാജ്

March 27, 2026
Google News 2 minutes Read

ആരോഗ്യപരമായ രാഷ്ട്രീയ സംവാദങ്ങളാണ് ഇടതുപക്ഷം ഉയർത്തുന്നത് എന്നാൽ വികസനം ചർച്ച ചെയ്യരുത് എന്ന നിലപാടാണ് UDFനെന്ന് എം സ്വരാജ്. വിവാദം ഉയർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കോൺഗ്രസിന്റെ ദേശീയ നേതൃത്വം കൂട്ട് നിൽക്കുന്നു. ഡീൽ നടത്തുന്നത് കോൺഗ്രസാണ്. വിവാദത്തിൽ മൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ശ്രമമെന്നും എം സ്വരാജ് ആരോപിച്ചു.

കോൺഗ്രസ് ബിജെപി ബന്ധം പതിറ്റാണ്ടുകളായി ഉള്ളതാണ്. ഇടത്പക്ഷത്തിന് എതിരെ ഈ കൂട്ട് കെട്ട് ഇടപെടൽ നടത്തുന്നു. ജന്മശതാബ്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ എന്തിനാണ് വി ഡി സതീശനെ ആർ എസ് എസ് ക്ഷണിച്ചത്. ഇതൊക്കെ ചരിത്രയാഥാർഥ്യങ്ങളാണ്.

വടകരയും ബേപ്പൂരും ഒന്നും ഇപ്പോൾ നമ്മൾ ചോദിക്കുന്നില്ല. അതിനു ഒന്നും മറുപടി ഇല്ലാ അവർക്ക്. എന്നാൽ RSS പരിപാടിയിൽ എന്തിന് പോയി എന്ന് ഇനിയും ചോദിക്കും. അതിനു വ്യാജ ആരോപണങ്ങൾ കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ. തെരഞ്ഞെടുപ്പിനെ തെരഞ്ഞെടുപ്പ് ആയി കാണണം.

വയനാടിനായി പിരിച്ച പണത്തെ കുറിച്ചുള്ള വ്യക്തമായ കണക്ക് പുറത്ത് കൊണ്ട് വരണം. ഏത് അക്കൗണ്ടിലാണ് പണം എത്ര പണം കിട്ടി ഇതും വ്യക്തമാക്കണം. വയനാട് ദുരിതാശ്വാസം, കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് വ്യക്തമാക്കണം. മൃതശരീരങ്ങൾ കാണിച്ച് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണമാണ്. ഇത് എവിടെ? എന്ത് ചെയ്തു എന്ന് പറയാനുള്ള ഉത്തരവാദിത്വം സംഘടനയ്ക്കുണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി.

സിജെപി എന്നത് യാഥാർത്ഥ്യമാണ്, അത് കോൺഗ്രസ് ജനത പാർട്ടി എന്നാണ്. പതിറ്റാണ്ടുകളായി കോൺഗ്രസും ആർഎസ്എസും ബന്ധം പുലർത്തുന്നു. ഇഎംഎസിനെ തോൽപ്പിക്കാൻ കോൺഗ്രസ്സും ആർഎസ്എസും കൈകോർത്തു. എകെജിയെ തോൽപ്പിക്കാനും ഇതേ നീക്കം ഉണ്ടായി. അതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

പ്രവീൺ തോഗഡിയക്കെതിരായ കേസ് കോൺഗ്രസ് സർക്കാർ പിൻവലിച്ചിരുന്നു. പൊലീസുകാരനെതിരെ ബോംബറിഞ്ഞ കേസും ആർഎസ്എസ് ആവശ്യപ്രകാരം പിൻവലിച്ചു . അങ്ങനെ നിരവധി ഉദാഹരണങ്ങൾ കോൺഗ്രസ് ആർഎസ്എസ് കൂട്ടുകെട്ടിനുണ്ട്. പല രഹസ്യ പരസ്യ ബാന്ധവങ്ങൾക്കും മറുപടി പറയേണ്ട. എന്നാൽ കോൺഗ്രസും പ്രതിപക്ഷ നേതാവും ഒരു കാര്യത്തിന് ഉത്തരം പറയണം. ഗോൾവർക്കറിന്റെ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷനേതാവ് എന്തിനു പോയി എന്നതിന് മറുപടി പറയണം.

ബിജെപിയിലെ പല സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ സംഭാവനയാണ്. എറണാകുളം വടവുകോട്, എൻ ഡി എയുടെ ഘടകകക്ഷിയായ ട്വന്റി20 യുടെ സഹകരണത്തോടെയാണ് കോൺഗ്രസ് ഭരണം കൊണ്ടുപോകുന്നത്. ഇങ്ങനെ പല സ്ഥലത്തും സഹകരണമുണ്ട്. ഇതെല്ലാം അവസാനിപ്പിച്ചിട്ട് പ്രതിപക്ഷ നേതാവ് ഡീലിനെ കുറിച്ച് പറഞ്ഞാൽ മതി.

ഡീൽ എന്നത് കോൺഗ്രസ് ഉപയോഗിക്കുന്നത് അവർക്ക് വളരെ പരിചിതമായ വാക്കായത് കൊണ്ടാണ്. കാലങ്ങളായി തൃപ്പൂണിത്തുറയിൽ ഡീലുകൾ നടക്കുന്നുണ്ട്. നഗരസഭയിൽ കോൺഗ്രസ് ബിജെപിക്കും നിയമസഭയിൽ ബിജെപി കോൺഗ്രസിനും വോട്ട് ചെയ്യും. ട്വന്റി20യെ മത്സരിപ്പിച്ചത് ഇതിനു വേണ്ടിയാണെന്നും എം സ്വരാജ് ആരോപിച്ചു.

Story Highlights : m swaraj against v d satheeshan bjp deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here