Advertisement

‘രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും, സാമാന്യബോധം ഇല്ലാത്തതും’; വി എൻ വാസവൻ

March 27, 2026
Google News 2 minutes Read

മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടിയുമായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. അടിസ്ഥാനമില്ലാത്തതും, സാമാന്യബോധം ഇല്ലാത്തതുമായ ആക്ഷേപമാണ് രമേശ് ചെന്നിത്തല നടത്തിയത് എന്ന് വി എൻ വാസവൻ ട്വന്റിഫോറിനോട് പറഞ്ഞു.

ദിനേശ് ബീഡി എന്ന് പറയുന്നത് ഒരു സഹകരണ സ്ഥാപനമാണ്‌. സിംഗിൾ ബിഡ്കാർക്ക് കൊടുക്കാതിരിക്കാനാണ് ടിസിഎസിന് ഒഴിവാക്കിയത്. കോടതിയിൽ പോയിട്ട് അവിടെ നിന്നും തിരിച്ചു ഓടിച്ചതാണ്. രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് വി എൻ വാസവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രമെന്നല്ലാതെ മറ്റൊന്നും ആരോപണത്തിൽ ഇല്ലെന്ന് അദേ​ഹം കൂട്ടിച്ചേർത്തു. സഹകരണ വകുപ്പിൽ നടന്ന് 700 കോടിയുടെ അഴിമതിക്കുള്ള നീക്കം നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

Read Also: ദൂരദർശനിൽ സെൻസറിങ്! BJP വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതി

ടാറ്റാ കൺസെൾട്ടൻസിക്ക് നൽകാൻ നിശ്ചയിച്ചിരുന്ന 206 കോടിയുടെ കരാർ അവസാന നിമിഷം മാറ്റി നൽകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതി പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പൊതു സോഫ്റ്റുവെയർ സ്ഥാപിക്കാനുള്ള കരാറിലെന്ന് ആരോപണം. സിപിഐഎം നിയന്ത്രണത്തിലുള്ള രണ്ട് കമ്പനികൾക്ക് ടെൻഡർ നൽകാൻ വ്യവസ്ഥ ഉണ്ടാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

ടിസിഎസിന് കിട്ടാതിരിക്കാൻ ടെൻഡർ ക്യാൻസൽ ചെയ്തെന്നും രണ്ടാമത് ടെൻഡർ വിളിച്ചപ്പോൾ അവർക്ക് ടെൻഡർ ഇൽ പങ്കെടുക്കാൻ കഴിയാത്ത വിധം നിബന്ധനകൾ ഉണ്ടാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങി എത്രയും വേഗം ഈ പദ്ധതി നടപ്പാക്കാൻ ഉള്ള നീക്കത്തിലാണ് സർക്കാർ. തീവെട്ടി കൊള്ളയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights : Minister VN Vasavan rejects Ramesh Chennithala’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here