Advertisement

‘SDPI സ്ഥാനാർഥിയെ നിർത്തിയത് UDF വോട്ട് ഭിന്നിപ്പിക്കാൻ, അത് നടക്കില്ലെന്ന് കണ്ടപ്പോൾ ആണ് സ്ഥാനാർഥിയെ പിൻവലിച്ചത്’; പി.കെ കുഞ്ഞാലിക്കുട്ടി

March 27, 2026
Google News 2 minutes Read
kunhalikkutty

നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ ദിവസം കഴിയുമ്പോഴും ആത്മവിശ്വാസം കൂടുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. UDF ട്രെൻഡ് വർദ്ധിക്കുന്നു. സി.പി.എം ബിജെപി ഡീൽ പുറത്തുവന്നതോടെ LDF പരുങ്ങലിലാണ്. ഡീൽ എന്ന് ജനങ്ങൾക്ക് മനസിലായി. ജനങ്ങൾ UDF ന് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യം പോലും പരിഗണിക്കാതെ സുധാകരൻ തിരഞ്ഞെടുപ്പിൽ സജീവം. ലീഗിന്റെ സ്ഥാനാർഥികൾ മികച്ചത്. UDF ക്യാമ്പിൽ ഒരു ചലനവും സൃഷ്ടിക്കാൻ ഇടതു മുന്നണിക്ക് ആവില്ല. പേരാമ്പ്രയിലെ ലീഗ് സ്ഥാനാർഥി ജമാഅത് നോമിനി എന്ന് പറയുന്നത് “നോൺസെൻസ്”. അതിനൊന്നും മറുപടി പറയാൻ ഇല്ല. മുതിർന്ന നേതാക്കൾ സിപിഐഎമ്മിൽ നിന്ന് udf ലേക്ക് വരികയാണ്.

കുന്നത്ത് മുഹമ്മദിന്റെ സ്ഥാനാർഥിത്വം UDF ന് ഗുണമാകും. മങ്കടയിൽ ഭൂരിപക്ഷം വർധിക്കും. SDPI സ്ഥാനാർഥിയെ നിർത്തിയത് UDF വോട്ട് ഭിന്നിപ്പിക്കാൻ. അത് നടക്കില്ലെന്ന് കണ്ടപ്പോൾ ആണ് സ്ഥാനാർഥിയെ പിൻവലിച്ചത്. പ്ലാൻ പൊളിഞ്ഞപ്പോൾ പറയുന്ന ആരോപണമാണ് സ്ഥാനാർഥിയെ പിൻവലിക്കാൻ യുഡിഎഫ് സമ്മർദ്ദം ചെലുത്തി എന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മലപ്പുറത്ത് ഭൂരിപക്ഷം വർധിക്കും. കൂടുതൽ സീറ്റുകളിൽ വിജയിക്കും. മുസ്ലീം ലീഗിന് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടുന്ന തിരഞ്ഞെടുപ്പ് ഇതാണ്. യുഡിഎഫും മുസ്ലീം ലീഗും ചരിത്രം സൃഷ്ടിക്കുമെന്ന് മുനവ്വറലി തങ്ങൾ വ്യക്തമാക്കി.

Story Highlights : p k kunhalikkutty about udf win in kerala assembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here