‘ടാറ്റാ കൺസെൾട്ടൻസിക്ക് നൽകേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകി, സഹകരണ മേഖലയിൽ 700 കോടി രൂപയുടെ അഴിമതിക്ക് നീക്കം’; രമേശ് ചെന്നിത്തല
‘ടിസിഎസിന് നൽകേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകുന്നു’; സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കമെന്ന് ചെന്നിത്തല അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. സഹകരണ മേഖലയിൽ 700 കോടി രൂപയുടെ അഴിമതിക്ക് നീക്കം. ടാറ്റാ കൺസൾട്ടൻസിക്ക് 206 കോടി രൂപയുടെ കരാർ നൽകാനായിരുന്നു തീരുമാനം. അത് പിന്നീട് ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകി. CPIM നിയന്ത്രണത്തിലുള്ള രണ്ട് കമ്പനികൾക്ക് ടെൻഡർ നല്കാൻ തരത്തിൽ വ്യവസ്ഥ ഉണ്ടാക്കി.ഈ രംഗത്ത് യാതൊരു മുൻപരിചയവും ഇല്ലാത്തവരാണ് ദിനേശ് ബീഡി സഹകരണ സംഘമെന്നും ചെന്നിത്തല ആരോപിച്ചു. സഹകരണ സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നിർമ്മിക്കാനുള്ള ടെൻഡറിൽ ആണ് അഴിമതി നടന്നത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടുകൂടി ടെൻഡർ നൽകാനും മുന്നോട്ടുകൊണ്ടുപോകാനുമാണ് നീക്കം. TCS ന് കിട്ടാതിരിക്കാൻ ടെൻഡർ ക്യാൻസൽ ചെയ്തു. രണ്ടാമത് ടെൻഡർ വിളിച്ചപ്പോൾ അവർക്ക് ടെൻഡർ ഇൽ പങ്കെടുക്കാൻ കഴിയാത്ത വിധം നിബന്ധനകൾ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങി എത്രയും വേഗം ഈ പദ്ധതി നടപ്പാക്കാൻ ഉള്ള നീക്കത്തിലാണ് സർക്കാർ.
തീവെട്ടി കൊള്ളയാണ്. അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും.തിരഞ്ഞെടുപ്പ് വേഗത്തിൽ പ്രഖ്യാപിച്ചത് കൊണ്ടാണ് ഇവർക്ക് പദ്ധതി നടപ്പാക്കാൻ പറ്റാതെ പോയത്. .ടെൻഡർ നിബന്ധനകളിൽ വരുത്തിയ മാറ്റം ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന് ആദ്യമേ പറഞ്ഞതാണ്. കടകംപള്ളിക്ക് വൈകി വന്ന ബോധ്യമാണ്. സന്തോഷമുണ്ട്. കോൺഗ്രസ്‌കാരെ പ്രതിയാക്കാൻ ശ്രമം നടത്തി, അതൊക്കെ ഇപ്പോൾ എന്തായി. എല്ലാ CPIM കാർക്കും ജാമ്യം ആയി, പുറത്തിറങ്ങി. എന്നിട്ട് കോൺഗ്രസുകാർ ആരെങ്കിലും ഉണ്ടോ എന്ന് പരതി നടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Story Highlights : ramesh chennithala 700 crore corruption in cooperative department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




