‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി
വി ഡി സതീശൻ 2001ലും 2006 ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ വി ബാബു 24 നോട്. അന്ന് RSS നോട് ഇന്നുള്ളത് പോലെ വിരോധം ഉണ്ടായിരുന്നില്ല. 1996ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സതീശന്‍ തോല്‍ക്കുകയാണ് ചെയ്തത്. 2001ല്‍ വിജയിക്കുക എന്ന ലക്ഷ്യംവെച്ചാണ് സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്..
വോട്ട് അഭ്യർത്ഥിച്ച് എറണാകുളത്തെ ആർഎസ്എസ് നേതാക്കളെ കണ്ട് പിന്തുണ തേടിയിരുന്നു. വി ഡി സതീശൻ കാണിക്കുന്നത് കാപട്യം. അന്ന് ആർഎസ്എസ് നേതാക്കളുമായി നല്ല ബന്ധം ഉണ്ടായിരുന്നു. മുൻപ് താൻ അത് പറഞ്ഞപ്പോൾ തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തിയെന്നും ആർ വി ബാബു പറഞ്ഞു.
2006ല്‍ ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രമാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നും മുന്‍പ് ഈ ചിത്രവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും ആർ വി ബാബു പറഞ്ഞു.
ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡീല്‍’ ആരോപണം ഉന്നയിച്ചത്. 2006ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് സതീശന്‍ വ്യക്തമാക്കണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി ഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story Highlights : vd satheeshan approached rss for votes rv babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




