Advertisement

രാഹുല്‍ ഗാന്ധിയെ കണ്ട് കെ. സുധാകരന്‍; കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവെന്ന് രാഹുല്‍ ഗാന്ധി

March 28, 2026
Google News 2 minutes Read
k sudhakaran

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് സുധാകരന്‍ എന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. യുഡിഎഫ് ഒറ്റക്കെട്ടെന്നും കേരളത്തില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. (K. Sudhakaran meets Rahul Gandhi)

വെല്ലുവിളികളിലും കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലുമെല്ലാം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. യുഡിഎഫിലും ഐക്യമുണ്ട്. ശക്തവുമാണ്. കേരളത്തില്‍ 100 സീറ്റുകളോടെ ഞങ്ങള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: ‘പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി

അതേസമയം, എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ട്വന്റിഫോറിനോട് പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ മത്സരിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളെ പൊതുജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നത് പ്രധാനമാണ്. മാധ്യമങ്ങള്‍ ശൂന്യതയില്‍ നിന്ന് വാര്‍ത്തകളുണ്ടാക്കിയെന്നും വിഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഇത്രയും നേരത്തേ കോണ്‍ഗ്രസ് മുമ്പൊരിക്കലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിവാദങ്ങളുണ്ടാകുമ്പോള്‍ എല്ലാവരും എന്റെ നേരെ തോക്ക് ചൂണ്ടുന്നു. കൂട്ടായി എടുക്കുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഞാന്‍ അത് അംഗീകരിക്കുന്ന ആളാണെന്നും അതില്‍ വെള്ളം ചേര്‍ക്കുന്നയാളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു.

Story Highlights : K. Sudhakaran meets Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here