Advertisement

മഞ്ചേശ്വരത്ത് LDFന് വോട്ട് ചെയ്യുമെന്ന് SDPI പ്രാദേശിക നേതൃത്വം; നിലപാട് തള്ളാതെ KR ജയാനന്ദ

March 28, 2026
Google News 2 minutes Read

മഞ്ചേശ്വരത്ത് എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന എസ്ഡിപിഐ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിനെ തള്ളാതെ എൽഡിഎഫ് സ്ഥാനാർഥി കെ ആർ ജയാനന്ദ. മണ്ഡലത്തിൽ ആരോടൊപ്പം നിൽക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. നിലപാട് വ്യക്തമാക്കിയാൽ വോട്ട് സ്വീകരിക്കുന്ന കാര്യത്തിൽ മറുപടി നൽകും. കന്നഡ മാധ്യമങ്ങളിലെ വാർത്തകൾ മഞ്ചേശ്വരത്ത് വർഗീയ ധ്രുവീകരണം നടത്താൻ മുസ്ലിം ലീഗും ബിജെപിയും ആയുധമാക്കുന്നുവെന്നും കെ ആർ ജയാനന്ദ ട്വന്റിഫോറിനോട്.

എസ്‍ഡിപിഐ നോമിനേഷൻ പിൻവലിച്ചതിന്റെ കാരണം അറിയില്ല. കാരണം വ്യക്തമാക്കേണ്ടത് എസ്ഡിപിഐയാണെന്ന് കെ ആർ ജയാനന്ദ പറഞ്ഞു. വോട്ട് സ്വീകരിക്കുന്നതല്ല നിലപാടാണ് പ്രശ്നമെന്ന് അദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അത് നേതൃത്വം പറയുമെന്ന് കെ ആർ ജയാനന്ദ വ്യക്തമാക്കി.

Read Also: ‘സഹകരണ മന്ത്രിയുടെ വാദം കള്ളം’; ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല

അതേസമയം കേരളത്തിൽ എസ്ഡിപിഐ-സിപിഐഎം കൂട്ടുകെട്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights : LDF candidate not rejects SDPI stance assembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here