Advertisement

വി ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി നൽകാതെ രാജീവ് ചന്ദ്രശേഖർ; UDF സംവാദത്തിന് തയ്യാറെന്ന് കെഎസ് ശബരീനാഥൻ

March 28, 2026
Google News 2 minutes Read

എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി നേമത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. താൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആയിരുന്നില്ല. അതിനാൽ കേരളത്തിന് വേണ്ടി താനൊന്നും ചെയ്തിട്ടില്ല. എന്നാൽ വി ശിവൻകുട്ടിയുടെ ആശയസംവാദത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു.

വി ശിവൻകുട്ടി എന്ത് ചെയ്തെന്ന് ജനങ്ങൾക്കറിയാം. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ശിവൻകുട്ടി. പരാജയഭീതികൊണ്ട് പാർട്ടി സെക്രട്ടറിയെ അപരനാക്കി മത്സരിപ്പിക്കുന്നു. ശിവൻകുട്ടിക്ക് എന്തും വിളിച്ചുപറയാമല്ലൊ. അതിതൊന്നും മറുപടി നൽകേണ്ട കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം നേമത്ത് രാഷ്ട്രീയ സംവാദത്തിന് തയ്യാറെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ വ്യക്തമാക്കി രം​ഗത്തെത്തി.

Read Also: ‘വാൾ, മഴു, നാടൻ ബോംബ്; തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി’; അന്വേഷണം ആരംഭിച്ച് പൊലീസ്

സംവാദത്തിന് ബിജെപിയെ ക്ഷണിച്ച എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നടപടി ഡീലിന്റെ ഭാഗം. ഭിന്നിപ്പിന്റെ രാഷ്ട്രീയമല്ല ചേർത്തു പിടിക്കലാണ് തന്റെ രാഷ്ട്രീയമെന്നും കെഎസ് ശബരീനാഥൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാൻ വി ശിവൻകുട്ടിക്ക് കഴിഞ്ഞിട്ടില്ല. സംവാദത്തിനുള്ള തീയതി അവർ രണ്ടു പേരും കൂടെ അഡ്ജസ്റ്റ് ചെയ്ത് തീരുമാനിച്ചതാണ്. പണ്ട് മുതലേ അഡ്ജസറ്റ്‌മെന്റുണ്ടെന്നും നേമത്ത് ബിജെപി-സിപിഐഎം ഡീലാണ് നടക്കുന്നതെന്ന് ശബരീനാഥൻ ആരോപിച്ചു.

Story Highlights : Rajeev Chandrasekhar evades V Sivankutty’s challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here