ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്
ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പ്രശോഭ് വത്സൻ. പ്രശോഭിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പോലീസ് കേസെടുക്കുക.സംഭവത്തിനുശേഷം പ്രശോഭ് ഒളിവിലാണ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.
പ്രശോഭിനെതിരെ കഴിഞ്ഞദിവസമാണ് ദളിത് യുവതി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയത്. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രശോഭിനെ പുറത്താക്കിയത്. പ്രശോഭിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഉടനടി തന്നെ നടപടി സ്വീകരിച്ചെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് അദേഹംല കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അത്തരക്കാര്‍ പാര്‍ട്ടിയില്‍ തുടരേണ്ടെന്ന തീരുമാനത്തിലാണ് നടപടിയെന്നും എ തങ്കപ്പന്‍ പറഞ്ഞു. പ്രശോഭിന് കാര്യമായ ചുമതല പാർട്ടിയിലില്ലെന്ന് അദേഹം പറഞ്ഞു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്.
Story Highlights : Sexual harassment complaint: Congress expels Prasobh Valsan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




