അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്
സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം SB -51 70 26 എന്ന നമ്പറിന്. പത്ത് കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ഗോർക്കിഭവനിലാണ് സമ്മർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഒരു കോടി രൂപ ആണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
സമ്മർ ബമ്പറിന് രു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം 54 പേർക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കും.
BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ അച്ചടിച്ചിട്ടുള്ളത്. 250 രൂപയാണ് ടിക്കറ്റ് വില. ഇത്തവണ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപന. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.
Story Highlights : Summer Bumper BR-108 draw results out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




