Advertisement

‘ഒരു നേതാവിനെ കാണാനും എവിടേയും പോയിട്ടില്ല; RSS നേതാവുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രി’; വിഡി സതീശൻ

March 28, 2026
Google News 1 minute Read

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണം തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. താൻ ഒരു നേതാവിനെ കാണാനും എവിടേയും പോയിട്ടില്ല. ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണ്. ശ്രീഎമ്മുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് എന്തിനെന്നും വിഡി സതീശൻ ചോദിച്ചു. വെൽഫെയർപാർട്ടി യുഡിഎഫിനെ പിന്തുണച്ചാൽ എന്താണ് പ്രശ്നം. പിഡിപിയുമായും ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎമ്മിന് ബന്ധമുണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയവരെ സിപിഐഎം സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. കവർച്ച നടത്തിയവർക്ക് സർക്കാർ കുടപിടിക്കുന്നു. പ്രതികളായവർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎമ്മിന് ഭയമാണ്. മുഖ്യമന്ത്രി ഒഴിഞ്ഞുമാറി നടക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു. അയ്യപ്പന്റെ സ്വർണം പാർട്ടി നേതാക്കൾ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് പ്രതികൾ പുറത്തുവന്നത്. പ്രധാനപ്പെട്ട പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. പ്രതികൾക്ക് പൂർണ്ണമായ സംരക്ഷണം സർക്കാരും പാർട്ടിയും നൽകുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

Read Also: ജി. സുധാകരന് വർഗീയവാദികളുടെ പിന്തുണ; കേഡർ വോട്ടുകൾ ഉറപ്പിക്കണം, അമ്പലപ്പുഴയിൽ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദൻ

ആരാണ് എല്ലില്ലാത്ത നാവുകൊണ്ട് നുണ പറയുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയും ആർഎസ്എസുമായി സിപിഐഎമ്മിന് ബന്ധമുണ്ടായിരുന്നു. പിഡിപി മതേതര പാർട്ടിയാണോയെന്നും സിപിഐഎമ്മാണ് ആരാണ് വർഗീയ പാർട്ടിയെന്നും മതേതര പാർട്ടിയെന്ന് തീരുമാനിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

Story Highlights : VD Satheesan refutes RV Babu’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here