Advertisement

ക്ഷേത്ര നവീകരണത്തിൽ 12. 09 ലക്ഷത്തിന്റെ തട്ടിപ്പ്; BJP നേതാവ് അടക്കം 3 പ്രതികളിൽ നിന്ന് പണം തിരികെ പിടിക്കാൻ കോടതി ഉത്തരവ്

March 29, 2026
Google News 2 minutes Read
scam

പത്തനംതിട്ടയിൽ ക്ഷേത്ര നവീകരണത്തിൽ തട്ടിപ്പ് നടന്ന പണം തിരികെ പിടിക്കാൻ കോടതി ഉത്തരവ്. പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയ സംഭവത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി 12. 09 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയത്. തട്ടിയെടുത്ത പണം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അജിത് കുമാർ അടക്കം മൂന്ന് പ്രതികളിൽ നിന്ന് തിരികെ പിടിക്കാൻ ആണ് പത്തനംതിട്ട സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തട്ടിപ്പ് നടന്ന കാലയളവിൽ ഭരണ സമിതിയുടെ പ്രസിഡന്റ്‌ ആയിരുന്നു അജിത് കുമാർ. 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്.വീഴ്ചയില്ലെന്നും അപ്പീൽ പോകുമെന്നും അജിത് കുമാറിന്റെ പ്രതികരണം.

Story Highlights : 12.09 lakh fraud in temple renovation; Court orders recovery of money from 3 accused including BJP leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here