Advertisement

‘എൽഡിഎഫും ബിജെപിയും ഇരട്ടകൾ; പ്രധാനമന്ത്രി പറഞ്ഞ A എന്നത് ആബ്സന്റ് എന്നാണ്’; പവൻ ഖേര

March 29, 2026
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര. പാലക്കാട്ടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞ A എന്നത് ആബ്സെന്റ് എന്നാണെന്നും കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷവും മുൻപും ബിജെപി ആബ്സന്റായിരിക്കും എന്നും അദേഹം പരിഹസിച്ചു. കേരളത്തിൽ ബിജെപി – സിപിഐഎം ഡീൽ ഉണ്ടെന്നത് വ്യക്തമാണെന്ന് പവൻ ഖേര. എൽഡിഎഫും ബിജെപിയും ഇരട്ടകളാണെന്ന് വ്യക്തമാണെന്ന് പവൻ ഖേര പറഞ്ഞു.

Read Also: ‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

ബിജെപി-സിപിഐഎം ഡീൽ അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. രാഹുൽ മങ്കൂട്ടത്തിനെതിരെ ആരോപണം വന്ന ഉടനെ നടപടി എടുത്തു. അയാൾ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. ആരോപണം നേരിട്ടവരെ ബിജെപി എന്ത് ചെയ്തുവെന്നും മധു കിഷ്വർ അടക്കമുള്ളവർ പ്രധാനമന്ത്രിയുടെ കൂടെ ഉള്ള ആളല്ലേയെന്നും പവൻ ഖേര ചോദിച്ചു.

കേരളത്തിന് ആവശ്യമുള്ളപ്പോൾ എത്താത്ത പ്രധാനമന്ത്രി അപമാനിക്കാനായി എത്തുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും പവൻ ഖേര പറഞ്ഞു. വരാതിരുന്നാൽ ഇന്ധന ലാഭം എങ്കിലും രാജ്യത്തിനുണ്ടാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു. ഡീൽ ആരോപണം ഉൾപ്പടെ പരാമർശിച്ച് എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ചായിരുന്നു മോദയുടെ പ്രസം​ഗം. കോൺഗ്രസ്‌ ആരോപിക്കുന്നു സിപിഐഎം ബിജെപിയുടെ ബി ടീം ആണെന്ന്. സിപിഐഎം ആരോപിക്കുന്നു കോൺഗ്രസിന്റെ ബി ടീം ആണ് ബിജെപി എന്ന്. രണ്ടു പെരും ഒന്ന് സമ്മതിച്ചിട്ടുണ്ട് കേരളത്തിൽ എ ടീം ബിജെപി ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Story Highlights : Congress Pawan Khera against PM Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here