Advertisement

20 പാക് കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാന്റെ അനുമതി; സമാധാനത്തിന്റെ സൂചനയെന്ന് വിദേശകാര്യ മന്ത്രി

March 29, 2026
Google News 2 minutes Read
pak

ഹോർമുസ് കടലിടുക്കിലൂടെ പാകിസ്താന്റെ 20 കപ്പലുകൾ കടത്തിവിടാൻ അനുമതി നൽകി ഇറാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് ഇക്കാര്യം അറിയിച്ചത്. ദിവസവും രണ്ട് കപ്പലുകൾ വീതം ഹോർമുസ് കടക്കുമെന്നും ഇത് സമാധാനത്തിന്റെ സൂചനയാണെന്നും മേഖലയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും ഇഷാഖ് ദാർ എക്സിൽ കുറിച്ചു.

ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വാണിജ്യ ഷിപ്പുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ എതിരാളികളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി

പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആഗോള വിപണികളിലേക്ക് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും വിതരണം ചെയ്യുന്നതിനുള്ള പ്രധാന മാർഗമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ഇന്ധന വില ഉയരുകയാണ്. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ഇറാന്റെ അവകാശവാദം.

Story Highlights : Iran agreed to allow 20 Pakistani vessels through Strait of Hormuz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here