Advertisement

‘അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണ് മറുപടി; പിണറായിയുടെ സമനില തെറ്റി’, കെ സി വേണുഗോപാൽ

March 29, 2026
Google News 1 minute Read
k c venugopal

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പരാജയം മനസ്സിലായതോടെ പിണറായിയുടെ സമനില തെറ്റി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബുദ്ധി പോലും മുഖ്യമന്ത്രിക്കില്ല. അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നു. ഗതികേട് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഇടുക്കിയിൽ 5 സീറ്റും യുഡിഎഫ് ജയിക്കുമെന്നും കെ സി വേണുഗോപാൽ ഇടുക്കി രാജകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികരിച്ചു.

സിപിഐഎം എല്ലാത്തിലും ബിജെപിയുമായി ഒത്തുകളി നടത്തുന്നു. ഒത്തുകളി എന്തിനാണെന്ന് എല്ലാവർക്കും അറിയാം. തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കേണ്ട വിഷയം തന്നെയാണ് ശബരിമല സ്വർണ്ണ കൊള്ള. അതിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു അത് പാടെ പൊളിഞ്ഞു. കോൺഗ്രസിന് മുകളിൽ ചാരാൻ ശ്രമിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം.

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെതിരെയുള്ള പോരാട്ടമാണ് നടത്തുന്നത്. കെട്ട കാലത്തെ സർക്കാരിനെ വലിച്ച് പുറത്തിട്ട് യുഡിഎഫിന്റെ നന്മയുള്ള സർക്കാർ ഉണ്ടാകുക എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ പോകണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യനാൾ മുതൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയാകും .കോൺഗ്രസിന്റെ ശേഷി എന്താണെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് മനസ്സിലാകുമെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Story Highlights : K C Venugopal criticizes Chief Minister Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here