Advertisement

ഒരു വോട്ടും വേണ്ടെന്ന് പറയില്ല, അത് അവരുടെ ഇഷ്ടം, പക്ഷേ എസ്ഡിപിഐയുമായി ഞങ്ങള്‍ക്ക് ചങ്ങാത്തമില്ല: കെ സി വേണുഗോപാല്‍

March 29, 2026
Google News 3 minutes Read
kc venugopal on sdpi votes in kerala assembly election

കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നത് ആര് വിശ്വസിക്കാനാണെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. കുറുമ്പ് കാണിക്കുന്ന കൃഷ്ണനെ യശോദ വേദനിപ്പിക്കാതെ തല്ലുന്നതുപോലെ ഒരു മയില്‍പ്പീലി തല്ലാണ് ബിജെപിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍. ട്വന്റി-ട്വന്റിയെ ഇടനില നിര്‍ത്തിയാണ് സിപിഐഎം- ബിജെപി ഡീല്‍ നടക്കുന്നത്. തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ നോക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. (kc venugopal on sdpi votes in kerala assembly election)

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിനും കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. ഒരു വോട്ടും വേണ്ടെന്ന് തങ്ങള്‍ പറയുന്നില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്നതൊക്കെ അവരുടെ ഇഷ്ടം. പക്ഷേ ഇത്തരം സംഘടനകളുമായി കോണ്‍ഗ്രസിന് ചങ്ങാത്തമില്ല. വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ല എന്നാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും അതാണ് ഇവിടേയും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഉഡായിപ്പ്, പണംപിരിച്ച് മുക്കി’ ; വയനാട്ടില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ ഡിവൈഎഫ്‌ഐയുടെ കുടില്‍ കെട്ടി സമരം

ജനങ്ങള്‍ യുഡിഎഫിന് നല്‍കുന്ന പിന്തുണ കണ്ടതോടെയാണ് മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനാകുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും ഒരു കാര്യം ചോദിക്കാന്‍ സാധിക്കുന്നില്ല. ഈ അസഹിഷ്ണുത പത്ത് വര്‍ഷമായി കേരളം സഹിക്കുകയാണ്. എല്ലാ ജനങ്ങളും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : kc venugopal on sdpi votes in kerala assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here