Advertisement

‘ബിജെപി പറയുന്നത് അനുസരിച്ചാണ് LDF സർക്കാർ ഭരിക്കുന്നത്; ആഭ്യന്തര വകുപ്പ് ബിജെപിക്ക് പണയം വെച്ചിരിക്കുന്നു’, പി എം എ സലാം

March 29, 2026
Google News 2 minutes Read
pma salam

ബിജെപി പറയുന്നതിനനുസരിച്ചാണ് എൽഡിഎഫ് സർക്കാർ ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ആഭ്യന്തര വകുപ്പ് ബിജെപിക്ക് പണയംവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം മാറ്റാനുള്ള കൂട്ടുകച്ചവടം ആണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

സിപിഐഎമ്മിന്റെ കൂടെ പതിനെട്ടുകൊല്ലം ഉണ്ടായിരുന്ന ആളാണ് താൻ. ഓരോ തിരഞ്ഞെടുപ്പ് തോൽക്കുമ്പോഴും അവർ പറയും വോട്ട് ശതമാനം നമുക്ക് ആണ് കൂടുതൽ എന്ന്. പക്ഷെ ഏതാണ് ആ ശതമാനം എന്ന് ഇതുവരെ മനസിലായിട്ടില്ല.

എൽഡിഎഫിന് തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം കിട്ടില്ല. ഭരണം കിട്ടിയില്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ പൂജപ്പുര സെൻട്രൽ ജയിലിൽ പോയി കിടക്കേണ്ടി വരും സ്വർണ്ണകള്ളക്കടത്ത് മുതൽ ശബരിമല സ്വർണ്ണക്കൊള്ള വരെയുള്ള കേസുകൾ ഉണ്ടല്ലോ. കള്ളന്മാരെ പൂട്ടാൻ യുഡിഎഫ് തയ്യാറാകുമെന്നും പി എം എ സലാം പറഞ്ഞു.

Story Highlights : PMA Salam says LDF government is ruling according to BJP’s instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here