Advertisement

ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും നടക്കും

March 29, 2026
Google News 1 minute Read
today is Palm Sunday 2026

യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും നടക്കും. ഓശാന ഞായര്‍ ആചരണത്തോടെ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കും. (today is Palm Sunday 2026)

എറണാകുളം സെന്റ് മേരിസ് കത്തീഡ്രലില്‍ രാവിലെ 7 മണിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വരാപ്പുഴ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കോട്ടയം പൊന്‍പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്കാ ബാവയും ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കോട്ടയം പാമ്പാടി ദയറായില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

Story Highlights : today is Palm Sunday 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here