Advertisement

‘SDPI വോട്ട് വാങ്ങുമോ എന്ന ചോദ്യം ഹൈപ്പോതെറ്റിക്കൽ; CPIM അനുഭാവികൾ മാത്രം വോട്ട് ചെയ്താൽ മതിയെന്ന് ആരെങ്കിലും പറയുമോ?’ എ വിജയരാഘവൻ

March 30, 2026
Google News 2 minutes Read

എസ്ഡിപിഐ വോട്ട് വാങ്ങുമോ എന്ന ചോദ്യം ഹൈപ്പോതെറ്റിക്കലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. എസ്ഡിപിഐ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. അവർ ആദ്യം നയം വ്യക്തമാക്കട്ടെ. സിപിഐഎം അനുഭാവികൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് ആരെങ്കിലും പറയുമോയൊന്നും എ വിജയരാഘവൻ ചോദിച്ചു.

പ്രതിപക്ഷത്തിന്റെ അജണ്ടക്ക് ചുറ്റുമല്ല തിരഞ്ഞെടുപ്പ് പോകുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു. ഇടത് മുന്നണിക്ക് നല്ല സ്വീകാര്യത. ഇടത് വിരുദ്ധർക്ക് മേൽക്കൈ നേടാനാവുന്നില്ല. ധാരാളം അസത്യ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ‌‌യുഡിഎഫ് പ്രചരണങ്ങൾ പാഴാകുന്നുണ്ട്. പ്രതിപക്ഷ നേതാവ് വർഗീയ ദ്രുവീകരണം ഉണ്ടാക്കുന്നുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.

Read Also: ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് പല പ്രചാരണങ്ങളും. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നുവെന്ന് എ വിജയരാഘവൻ വിമർശിച്ചു. ജി സുധാകരന്റെ പരാജയരാഘവൻ പരാമർശത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് പോയവർ എന്തും പറയും. ജി സുധാകരന്റെ ആക്ഷേപങ്ങൾക്ക് വിലയില്ല. മൂല്യം നഷ്ടപെട്ട നാണയം കൊണ്ട് വിനിമയം നടക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

Story Highlights : A Vijayaraghavan says question of whether SDPI will buy votes is hypothetical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here