‘FCRA ബില്ലിൽ ക്രൈസ്തവർക്ക് ആശങ്ക ഉണ്ട്’; ബിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
FCRA ബില്ലിൽ ക്രൈസ്തവർക്ക് ആശങ്ക ഉണ്ടെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബിൽ ക്രൈസ്തവർക്ക് മാത്രമല്ല സന്നദ്ധ സംഘടനകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. സ്ഥാപന ജംഗമ വസ്‌തുക്കൾ പിടിച്ചെടുക്കാനുള്ള അവകാശം നൽകുന്ന ബിൽ ആണിത്. FCRA ബിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ബില്ലില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. വളരെയേറെ ആശങ്ക ക്രൈസ്തവര്‍ക്കാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ പലതും പുറത്തുനിന്ന് കിട്ടിയ ഫണ്ട് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് മതത്തിലുള്ളവര്‍ക്കുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മതേതര രാഷ്ട്രത്തിനും പൗരന്മാരുടെ അവകാശങ്ങള്‍ക്കും എതിരാണെന്ന് അദേഹം പറഞ്ഞു. ക്രൈസ്തവരുടെ വിശേഷദിവസങ്ങൾ പരീക്ഷ ദിവസങ്ങളാക്കി മാറ്റിയത് വേദനിപ്പിക്കുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.
Read Also: സെൽഫി എടുക്കാൻ ശ്രമം; ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ സിപി മാത്യു മർദിച്ചെന്ന് പരാതി
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ രൂക്ഷവിമർശനം തുടർന്ന് ക്രൈസ്തവ സഭാ നേതൃത്വം. ബിജെപിയ്ക്ക് ഇരട്ടത്താപ്പെന്നും ഭേദഗതി പിൻവലിക്കണമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം. ബില്ലിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയമം സഭകൾക്ക് എതിരല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ബിജെപിയുടെ പ്രതികരണം.
Story Highlights : Christians are concerned about the FCRA bill says Bishop Mar Andrews Thazhath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




