‘FCRA ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടുള്ളതല്ല’; പി എസ് ശ്രീധരൻപിള്ള
എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവസഭകളിലെ ആശങ്കക്കിടെ അനുനയ നീക്കവുമായി മുൻ ഗോവ ഗവർണറും, ബിജെപി നേതാവുമായ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ കൽദായ സുറിയാനി സഭ ആസ്ഥാനത്ത് , സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തി. എഫ് സി ആർ എ ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീധരൻപിള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
തൃശൂർ അതിരൂപതയുടെ അടക്കം എഫ് സി ആർ എ പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിഹരിച്ചു കൊടുത്തിട്ടുണ്ട്. നാളെയും അത്തരം പ്രശ്നങ്ങൾ പരിഹരിച്ചു നൽകും. ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടുള്ളതല്ല നിയമ ഭേദഗതിയെന്ന് പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. മറ്റു ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
Read Also: ‘രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽവലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത് . കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തു. ആർഎസ്എസിന് മാത്രം വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകാനുള്ള നീക്കമാണെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം.
Story Highlights : PS Sreedharan Pillai says no need to worry about FCRA amendment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




