‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്
കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള്‍ ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്. മൊയ്തീന്‍കുട്ടി ഫൈസി ‘പ്രസാധകന്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സഖ്യ സാധ്യത എന്നാല്‍ സീറ്റ് വാങ്ങണം എന്നല്ലെന്നും ഒരുമിച്ച് വേദി പങ്കിടുക, പരസ്യമായി മുന്നണിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന രീതി ഉള്‍പ്പെടെയാകാമെന്നും അദ്ദേഹം പറയുന്നു. ഇത്തരം സാധ്യതകള്‍ ഉണ്ടെങ്കില്‍ സഖ്യമാകൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതായും പറഞ്ഞു.
അതേസമയം, നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസിഡിപിഐ. മഞ്ചേശ്വരത്ത് തീരുമാനം എടുത്തിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ‘നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിന്’; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
മങ്കട, വേങ്ങര മണ്ഡലങ്ങളില്‍ നിന്നുളള SDPIയുടെ പിന്മാറ്റത്തോടെ തുടങ്ങിയ ചര്‍ച്ച രാഷ്ട്രീയ വാക്പോരിലേക്ക് വഴിയൊരുക്കിയിരുന്നു. ആരോപണം മുഖ്യമന്ത്രി തളളിക്കളയുകയും ചെയ്തു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യം ആവര്‍ത്തിച്ചതോടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനാകുന്ന കാഴ്ചയും കണ്ടു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സിപിഐഎം ദേശിയ നേതൃത്വവും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
എസ്ഡിപിഐ പിന്തുണ പൂര്‍ണ്ണമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിയിരുന്നില്ല. എല്ലാ മതത്തിലും പെട്ട യഥാര്‍ഥ വിശ്വാസികളുമായി എല്‍ഡിഎഫിന് സഖ്യമുണ്ട്, ഐക്യമുണ്ടെന്നും എന്നാല്‍, അത് എല്ലാ വര്‍ഗീയതയ്ക്കും എതിരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Story Highlights : Will form an alliance with the main political party in Kerala; SDPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




