Advertisement

പശ്ചിമേഷ്യയില്‍ സമാധാനം പുലരണം; അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ചൈനയും പാകിസ്താനും

March 31, 2026
Google News 2 minutes Read
China, Pakistan's 5-point plan to end Iran war

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ചൈനയും പാകിസ്താനും. ബീജിംഗില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശങ്ങള്‍ ഇറക്കിയത്. സംഘര്‍ഷ മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും സമാധാന ചര്‍ച്ചകള്‍ അതിവേഗം നടത്താനും ലക്ഷ്യമിട്ടുള്ള അഞ്ച് നിര്‍ദേശങ്ങളാണ് ഇരുരാജ്യങ്ങളും പുറത്തിറക്കിയിരിക്കുന്നത്. (China, Pakistan’s 5-point plan to end Iran war)

ഇറാന്റെയും ഗള്‍ഫ് രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണം, ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ എല്ലാ കക്ഷികളേയും പിന്തുണയ്ക്കണം, സാധാരണക്കാര്‍ക്കും സൈനികേതര വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ പാതകള്‍ സുരക്ഷിതമാക്കണം, ഐക്യരാഷ്ട്രസംഘടനയുടെ ചാര്‍ട്ടറിന് അനുസൃതമായി ഒരു സമഗ്ര സമാധാന ചട്ടക്കൂട് സ്ഥാപിക്കണം എന്നീ അഞ്ച് നിര്‍ദേശങ്ങളാണ് ചൈനയും പാകിസ്താനും മുന്നോട്ടുവച്ചിരിക്കുന്നത്.

Read Also: ഡല്‍ഹിയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ആരാധനാലയങ്ങള്‍; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും തമ്മില്‍ ബീജിംഗില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്തമായി ഈ അഞ്ച് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു രാജ്യമെന്ന നിലയിലെ ഇറാന്റെ നിലനില്‍പ്പും സ്വാതന്ത്ര്യവും സ്വത്വവും അംഗീകരിക്കപ്പെടണമെന്ന ആശയത്തില്‍ ഊന്നിനിന്നുകൊണ്ടുന്ന നിര്‍ദേശങ്ങളാണ് പാകിസ്താനും ചൈനയും മുന്നോട്ടുവച്ചിരിക്കുന്നത്.

Story Highlights : China, Pakistan’s 5-point plan to end Iran war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here