സംവിധായകൻ രഞ്ജിത്തിനെ ഉടൻ കൊച്ചിയിൽ എത്തിക്കും
പീഡനക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ നടപടികൾ പൂർത്തിയാക്കി കൊച്ചിയിലേക്ക് കൊണ്ടുവരും. നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ് സംവിധായകൻ. എറണാകുളത്തു നിന്നുള്ള പ്രത്യേക പൊലീസ് സംഘം തൊടുപുഴയിലെത്തിയിട്ടുണ്ട്. ഉടൻ തന്നെ രഞ്ജിത്തിനേ എറണാകുളത്തേക്ക് കൊണ്ടുപോകും.
രണ്ട് ദിവസം മുൻപാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് യുവ നടിയുടെ നേരിട്ടുള്ള പരാതി ലഭിച്ചത്. രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയതിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. എറണാകുളം വനിതാ പൊലീസ് ആണ് കേസിൽ എഫ്‌ഐആർ ഇട്ടത്. ഞ്ജിത്ത് മുങ്ങുമെന്ന സൂചന ലഭിച്ചതോടെ കോട്ടയത്തു നിന്നും ഇടുക്കിയിലേക്ക് പോകും വഴി വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ ഓപ്പറേഷന്‍റെ ഭാഗമായാണ് അറസ്റ്റ്.
കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉദയംപേരൂർ എസ് എച്ച് ഒയ്ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വനിത സ്റ്റേഷൻ SI, സൈബർ പൊലീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടും.
ഫോർട്ട് കൊച്ചിയിലെ സിനിമയുടെ ലൊക്കേഷനിൽ വെച്ച് കാരവാനിൽ പീഡിപ്പിക്കാൻ ശ്രമം നടത്തി എന്നാണ് നടിയുടെ പരാതി. സിനിമാ സെറ്റിൽ തന്നെ പരാതി ഉന്നയിച്ചെങ്കിലും ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് നടിയുടെ പരാതിയിൽ പറയുന്നു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്.ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
Story Highlights : Director Ranjith will be brought to Kochi soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



