Advertisement

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

March 31, 2026
Google News 2 minutes Read
High court

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി കോടതി തള്ളി. 14-ാം വകുപ്പ് പ്രകാരമായിരുന്നു ലോകായുക്തയിൽ മാറ്റം വരുത്തിയിരുന്നത്. മുൻപ് ലോകായുക്ത എടുക്കുന്ന തീരുമാനങ്ങൾ സർക്കാർ സംവിധാനങ്ങൾ അംഗീകരിക്കണമെന്നതായിരുന്നു.

ഇങ്ങനെയാണ് കെടി ജലീലിന് മന്ത്രിസ്ഥാനം വരെ നഷ്ടമായത്. തുടർന്നാണ് സംസ്ഥാന സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത്. മന്ത്രിമാർക്കെതിരെയുളള ലോകായുക്ത വിധിയാണെങ്കിൽ മുഖ്യമന്ത്രി പുനഃപരിശോധിക്കാമെന്നും മുഖ്യമന്ത്രിക്കെതിരെയാണ് വിധിയെങ്കിൽ അത് ഗവർണർക്ക് പുനഃപരിശോധിക്കാമെന്നാണ് ഭേദഗതി വരുത്തിയത്.

Read Also: ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

ഇതിനെതിരെയാണ് മേശ് ചെന്നിത്തലയടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് നിയമഭേദഗതിക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമഭേദഗതി ഭരണഘടനപരമാണെന്നും ലോകായുക്തയുടെ ശിപാർശയിൽ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അത് നിലവിൽ വന്നതായി കണക്കാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Story Highlights : High Court upholds Lokayukta Act amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here