Advertisement

‘കേരളത്തിൽ പലയിടത്തും SDPI പിന്തുണ എൽഡിഎഫിന്; മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കും’; സാദിഖലി ശിഹാബ് തങ്ങൾ

March 31, 2026
Google News 2 minutes Read

എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ്. വേങ്ങരയിൽ മുൻ എസ്‌ഡിപിഐക്കാരൻ ആണ് മത്സരിക്കുന്നത്. മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് വലിയ വിജയം ഉണ്ടാകും. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. താനൂരിൽ വളരെ എളുപ്പമായിരിക്കും വിജയം. ഇനി എല്ലാം കലങ്ങളിലും യുഡിഎഫ് ആയിരിക്കും ജയിക്കുകയെന്ന് അദേഹം പറഞ്ഞു.

Read Also: ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്; ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം

അതേസമയം താനൂരിൽ എൽഡിഎഫ്-ബിജെപി ഡീലെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി പികെ നവാസ് രം​ഗത്തെത്തി. ബിജെപിക്ക് ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കിട്ടുന്ന വോട്ട് നിയമസഭയിൽ കിട്ടുന്നില്ല. ഇത് എൽഡിഎഫിന് മറിച്ച് നൽകുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ് ആരോപിച്ചു.

Story Highlights : Panakkad Sadikhali Shihab Thangal reacts to the LDF-SDPI alliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here