Advertisement

‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

March 31, 2026
Google News 1 minute Read

പ്രാഥമിക സഹകരണ സംഘം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വസ്തുതകൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നട്ടാൽ കുരുക്കാത്ത നുണ പറയുന്നുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Read Also: എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

231 കോടിക്ക് ചെയ്യാൻ കഴിയുന്ന വർക്ക് ദിനേശ് ബീഡി സഹകരണ സംഘം 735 കോടിക്ക് ചെയ്യുന്നു. എത്ര വലിയ അഴിമതി ആണ്. ഭരണത്തിൻ്റെ അവസാന നാളുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. യുഡിഎഫ് വന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിയും യു ടേൺ അടിച്ച് രക്ഷപ്പെടുന്നു. പൂച്ച പാല് കുടിക്കുന്ന പോലെ ആരും അറിയാതെ അഴിമതി നടത്താൻ ആയിരുന്നു ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമർശം ഈ തിരഞ്ഞെടുപ്പിൽ നടക്കുമോ എന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല. ഭാവിയിലെ കാര്യമാണ് രാഹുൽഗാന്ധി പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നൂറിൽ അധികം സീറ്റ് നേടും. രാഹുൽ ഗാന്ധിയുടെ പോറ്റി പാട്ടിൽ മുഖ്യമന്ത്രി എന്താണ് പ്രശ്നം. നാലു സഖാക്കൾ ജയിലിൽ കയറി. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധ രേഖപ്പെടുത്തുന്നുണ്ടെന്നും മോദിയുടെ ഗുഡ് ബുക്കിൽ കയറാനാണ് മുഖ്യമന്ത്രിയുടെ ശ്രമമമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

Story Highlights : Ramesh Chennithala criticises CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here