Advertisement

തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞു നിർത്തി അറസ്റ്റ്; രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈംഗികാതിക്രമ കേസ്

March 31, 2026
Google News 1 minute Read
ranjith

യുവ നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈഗീക അതിക്രമ കേസ് ആണിത്. സ്ത്രീത്വത്തെ അപമാനിക്കൽ ലൈംഗികാതിക്രമ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത ബംഗാളി നടിയുടെ പരാതി ഉൾപ്പടെയുള്ള രണ്ട് കേസുകളും ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കോട്ടയത്ത് വെച്ച് ഷൂട്ടിങ് നടന്ന ചിത്രത്തിൻറെ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കേസ് വിവരം രഞ്ജിത്ത് അറിഞ്ഞ ശേഷം കോട്ടയതത് നിന്ന് ഇന്ന് ഇടുക്കിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. രാവിലെ മുതൽ പൊലീസുകാരുടെ നിരീക്ഷണത്തിലാണ് രഞ്ജിത്ത് ഉണ്ടായിരുന്നത്. വനിതാ ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഈ മാസം 28 ന് പരാതി ലഭിച്ചു മുപ്പതിന് കേസെടുക്കുകയായിരുന്നു. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയാണ് അറസ്റ്റിലേക്ക് കടന്നത്. തൊടുപുഴയിൽവെച്ച് രഞ്ജിത്ത് സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights : Third sexual assault case registered against Director Ranjith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here