Advertisement

പശ്ചിമേഷ്യൻ സംഘർഷം: സൗദിയിൽ നിർണായക കൂടിക്കാഴ്ച

March 31, 2026
Google News 2 minutes Read

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സൗദി അറേബ്യ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരാണ് പങ്കെടുത്തത്.

യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ബാധകം. സൗദിക്ക് നേരെ ഉണ്ടായ മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സേന തകർത്തു. ആക്രമണം ഉണ്ടായത് റിയാദ്-അൽ ഖർജ് ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ്.

Read Also: ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

ദുബായ് തീരത്ത് കുവൈറ്റിന്റെ എണ്ണ കപ്പൽ ആക്രമിക്കപ്പെട്ടെന്ന് യു.കെ. മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണ്. ദുബായ് അൽബദഅയിൽ ഇറാൻ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. അതേസമയം നാലു മുതൽ ആറാഴ്ച വരെ നീളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരുതുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി. യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ അമേരിക്കയുടെ നീക്കം.

Story Highlights : West Asian conflict: Crucial meeting in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here