‘ജി സുധാകരൻ അവസരവാദി; അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു പോറൽ പോലും ഏൽക്കില്ല’; മുഖ്യമന്ത്രി
അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാർഥി ജി സുധാകരൻ അവസരവാദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദ നിലപാടുകാരനും കോൺഗ്രസും ചേർന്ന് ബിജെപി വോട്ട് വാങ്ങാനാണ് പ്ലാനെന്ന അമ്പലപ്പുഴയിലെ എൽഡിഎഫ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അവസരവാദ നിലപാടുകാരൻ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്നും പിണറായി വിജയൻ പറഞ്ഞു
എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് കോണ്ഗ്രസ് നീക്കം. ഇത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. ഈ മണ്ണിന് ഒരു ചരിത്രമുണ്ട്. അത് വഞ്ചകരെ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമല്ല. ഒരു വ്യതിയാനത്തിനൊപ്പവും ആലപ്പുഴ ഇല്ല. നാടും നാട്ടുകാരും ശരിയായ വഴിയിൽ നിലകൊള്ളും. അവസരവാദത്തിന്റെ മൂർത്തീകാരണത്തെ എന്തിന് പേറണം എന്ന് ജനം ചിന്തിക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ്, ബിജെപി സഹായത്തോടെ സ്ഥാനാർഥിയെ നിർത്തി. അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു പോറൽ പോലും ഏൽക്കില്ല. അവസരവാദ നിലപാടുകാരൻ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ജനങ്ങൾ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപിക്കും കോൺഗ്രസിനും കേരളം തകരട്ടെ എന്നാണ് ആഗ്രഹം. പാർലമെന്റിൽ കോൺഗ്രസ് എംപിമാർ നാക്കെടുത്താൽ കേരളത്തെ കുറ്റപ്പെടുത്തും. കേരളത്തിനെതിരെ നിൽക്കാൻ കോൺഗ്രസിന് എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസിനെ സമീപിച്ചു. എടുത്ത വായിൽ ഞങ്ങളില്ല എന്നായിരുന്നു കോണ്ഗ്രസ് മറുപടി. ബിജെപിക്ക് വിഷമം ഉണ്ടാകരുത് എന്നാണ് കോൺഗ്രസ് നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : CM Pinarayi Vijayan says G Sudhakaran is an opportunist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




