Advertisement

പ്രതികരിക്കാതെ രഞ്ജിത്ത്; കൊച്ചിയിലേക്ക് പൊലീസ് സംഘം യാത്ര തിരിച്ചു

April 1, 2026
Google News 2 minutes Read
ranjith (1)

ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴയിൽവെച്ച് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ തുടർ നടപടികൾക്കായാണ് കൊച്ചിയിൽ എത്തിക്കുന്നത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തൊടുപുഴയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ എടുക്കും കൊച്ചിയിലേക്ക്.അന്വേഷണ ചുമതല നൽകിയിരിക്കുന്ന ഉദയംപേരൂർ എസ്‌ എച്ച് ഓയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌ത്‌ കൊച്ചിയിലേക്ക് എത്തിക്കുന്നത്.

സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ രഞ്ജിത്ത് പരാതിയിൽ കഴമ്പുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ രഞ്ജിത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുതരത്തിലുള്ള പഴുതുകളും നൽകാതെയായിരുന്നു അറസ്റ്റ് നടന്നത്.

ചിത്രീകരണം നടക്കുന്ന ഫോർട്ട്കൊച്ചിയിലെ സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനിൽ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നെന്നും നടി പരാതിയിൽ പറയുന്നു.

Story Highlights : Ranjith did not respond; Police team leaves for Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here